രാജ്യാന്തരം

ശ്രീലങ്കന്‍ പ്രസിഡന്റിന് പാര്‍ലമെന്റിന്റെ പിന്തുണ; അവിശ്വാസം പരാജയം

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയെ പുറത്താക്കാന്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സര്‍ക്കാരിന് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 

തമിഴ് നാഷണല്‍ അലയന്‍സിന് വേണ്ടി പാര്‍ലമെന്റ് അംഗം സുമന്തിരനാണ് പ്രമേയം അവതരിപ്പിച്ചത്. 119 എംപിമാര്‍ പ്രമയേത്തെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 

68 എംപിമാരാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. പ്രധാന പ്രതിപക്ഷമായ എസ്‌ജെഎമ്മിന്റെ എംപി ലക്ഷ്മണ്‍ കിരിയെല്ല അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. 

മഹിന്ദ രജപക്‌സെയുടെ രാജിക്ക് ശേഷം ആദ്യമായാണ് പാര്‍ലമെന്റ് കൂടുന്നത്. സമവായ നീക്കത്തിന്റെ ഭാഗമായി റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് നിയമിച്ചിരുന്നു. പ്രതിപക്ഷവും വിക്രമസിംഗെയെ പിന്തുണയ്ക്കുന്നുണ്ട്. 

അതേസമയം, ശ്രീലങ്കന്‍ തെരുവുകളില്‍ സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധം തുടരുകയാണ്. മുന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ അടക്കം നിരവധി ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് ഗോതബായ രജപക്‌സെയ്ക്ക് ആശ്വാസമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു