രാജ്യാന്തരം

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; 18 കുട്ടികളും 3 അധ്യാപകരും കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്


ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു.  പ്രൈമറി സ്കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. സാൻ അന്റോണിയോയിൽ നിന്ന് 70 മൈൽ അകലെയുള്ള ഉവാൾഡെയിലെ റോബ് പ്രൈമറി സ്കൂളിലാണ് സംഭവം.

രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണകാരി വെടിയുതിർത്തത്. ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസ് എന്ന 18 വയസ്സുകാരനാണ് വെടിവച്ചത്. ഇയാളെ പൊലീസ് വെടിവെച്ച് കൊന്നു. 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാൾഡെ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

ഫോട്ടോ: എഎഫ്പി

ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.  നടന്നത് വലിയ കൂട്ടക്കുരുതിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇനിയും ഇത്തരണം സംഭവങ്ങളുണ്ടാവുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കമല ഹാരിസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്