രാജ്യാന്തരം

പാര്‍ട്ടി റാലിക്കിടെ വെടിവയ്പ്; ഇമ്രാന്‍ ഖാന് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. പാര്‍ട്ടി റാലിക്കിടെ വലതുകാലിലാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 'റിയല്‍ ഫ്രീഡം' റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്റങ്‌വാലയില്‍ വച്ചായിരുന്നു വെടിവയ്പ്

ഇമ്രാന്‍ഖാന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റാലിയെ അഭിസംബോധന ചെയ്യാന്‍ കണ്ടെയ്‌നറിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു അക്രമം. വെടിയുതിര്‍ത്തയാളെ പിടികൂടിയിട്ടുണ്ട്. നാലുപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിനുശേഷം ബുള്ളറ്റ്പ്രൂഫ് വാഹനത്തിലേക്കു ഇമ്രാനെ മാറ്റി. പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോയി. അതിനിടെ തന്റെ കറുത്ത എസ് യുവിയില്‍ നിന്ന് കണ്ടെയ്‌നറിലേക്ക് കയറുന്ന ഇമ്രാന്റെ വിഡീയോ പാര്‍ട്ടി ട്വീറ്റ്‌ചെയ്തു.

2007-ല്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഒരു റാലിക്കിടെയാണ് വെടിയേറ്റ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ