രാജ്യാന്തരം

'ഇത് യുദ്ധത്തിനുള്ള സമയമല്ല; ചര്‍ച്ച ചെയ്തു തീര്‍ക്കാം'; റഷ്യയോട് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്


മോസ്‌കോ: യുക്രൈന്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് വീണ്ടും റഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കറും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചത്. ചര്‍ച്ചയിലേക്ക് ഇരു രാജ്യങ്ങളും തിരികെ വരണമെന്ന് ജയ് ശങ്കര്‍ ആവശ്യപ്പെട്ടു.

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോവിഡ് മഹാമാരിയും സാമ്പത്തിക സമ്മര്‍ദ്ദങ്ങളും വ്യാപാര ബുദ്ധിമുട്ടുകളും ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചിരിക്കുകയാണ്. അതിനുമുകളില്‍ യുക്രൈന്‍ സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങള്‍ നാം ഇപ്പോള്‍ കാണുന്നു'- ജയ് ശങ്കര്‍ പറഞ്ഞു. 

'ഭീകരവാദത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രശ്നങ്ങളുമുണ്ട്. ഇവ രണ്ടും പുരോഗതിയിലും അഭിവൃദ്ധിയിലും വിനാശകരമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രാദേശിക പ്രശ്‌നങ്ങളെയും ആഗോള സാഹചര്യങ്ങളെയും അഭിസംബോധന ചെയ്യാന്‍ ചര്‍ച്ചകള്‍ സഹായിക്കും'ജയ് ശങ്കര്‍ പറഞ്ഞു. 

ഇന്ത്യയും റഷ്യയും തമ്മില്‍ പലതരത്തിലുള്ള വ്യാപാര ബന്ധങ്ങളുണ്ടെന്നും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. എണ്ണയുടെയും വാതകത്തിന്റെയും മൂന്നാമത്തെ വലിയ ഉപഭോക്താവെന്ന നിലയില്‍, ഇന്ത്യയ്ക്ക് താങ്ങാവുന്ന സ്രോതസ്സുകളെ ആശ്രയിക്കേണ്ടതുണ്ടെന്നും ഇന്ത്യ-റഷ്യ ബന്ധം തുടരുമെന്നും റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ജയ് ശങ്കര്‍ മറുപടി നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി