രാജ്യാന്തരം

യുദ്ധത്തിന് തയ്യാറാകുക; സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

സമകാലിക മലയാളം ഡെസ്ക്

ബീജിങ്ങ്: തായ്‌വാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, യുദ്ധത്തിന് സജ്ജമാകാന്‍ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ബീജിങ്ങിലെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനിലെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഷിയുടെ നിര്‍ദേശം. 

സൈനിക പരിശീലനം കൂടുതല്‍ ശക്തിപ്പെടുത്തണം. രാജ്യത്തിന്റെ സുരക്ഷ കൂടുതല്‍ ഭീഷണി നേരിടുകയാണെന്നും അനിശ്ചിതത്വത്തിലേക്ക് പോകുന്നതായും ഷി ജിന്‍പിങ് പറഞ്ഞു. അതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തിലുള്ള യുദ്ധത്തിന് തന്നെ സജ്ജമായിരിക്കണമെന്നും ഷി ആവശ്യപ്പെട്ടു. 

മുഴുവന്‍ സൈന്യവും തങ്ങളുടെ എല്ലാ ഊര്‍ജവും യുദ്ധ സജ്ജീകരണത്തിനായി വിനിയോഗിക്കുകയും അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുകയും വേണമെന്നും ഷി പറഞ്ഞു. തായ് വാന്‍ അതിര്‍ത്തി മേഖലയില്‍ ഇരു രാജ്യങ്ങളും യുദ്ധസന്നാഹങ്ങള്‍ തുടരുകയാണ്. 

കഴിഞ്ഞദിവസം ചൈനീസ് യുദ്ധവിമാനങ്ങൾ വ്യോമ അതിർത്തി കടന്നത് മേഖലയിൽ ഏറെ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.  പ്രകോപനപരമായ നീക്കങ്ങൾ ചൈന ഉപേക്ഷിക്കണമെന്നാണ് താ‌യ്‌വാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ