രാജ്യാന്തരം

യുക്രൈനിന് മുകളില്‍ മിസൈല്‍ മഴ; കീവില്‍ മരണം എട്ടായി, ആക്രമണം കടുപ്പിച്ച് റഷ്യ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കീവ്: യുക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 24പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ അധികൃതര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

യുദ്ധം തുടങ്ങിയതിന് ശേഷം നാലുമാസമായി യുക്രൈന്‍ തലസ്ഥാനത്ത് അക്രമം നടത്താതിരിക്കുകയായിരുന്നു റഷ്യ. എന്നാല്‍ ക്രിമിയയും റഷ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടല്‍പ്പാലം സ്‌ഫോടനത്തില്‍ തകര്‍ന്നതിന് പിന്നാലെ, കീവ് ഉള്‍പ്പെടെയുള്ള പ്രധാന യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ആക്രണം ശക്തമാക്കി. യുക്രൈനെ ലോകത്ത് നിന്ന് തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. 

ശനിയാഴ്ച രാത്രി മുതലാണ് കീവില്‍ ആക്രമണം ആരംഭിച്ചത്. ചരിത്രപരമായ പഴയ കീവ് നഗരം സ്ഥിതി ചെയ്യുന്ന ഷെവ്‌ചെങ്കൊ ജില്ലയില്‍ സ്‌ഫോടനങ്ങളുണ്ടായി. സെന്‍ട്രല്‍ കീവിലെ കീവ് നാഷണല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപവും സ്‌ഫോടനമുണ്ടായി. 

ഊര്‍ജ മേഖലയും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചാണ് റഷ്യന്‍ ആക്രമണം നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായും എപി രിപ്പോര്‍ട്ട് ചെയ്തു. 

പശ്ചിമ മേഖലയിലെ നഗരമായ ലിവിവിലും സ്‌ഫോടനം നടന്നതായാണ് വിവരം. ആക്രണം ശക്തമായ കിഴക്കന്‍ മേഖലയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ അഭയം തേടിയിരിക്കുന്നത് ലിവിവിലാണ്. ഖാര്‍കീവ്, ടെര്‍ണോപില്‍ തുടങ്ങിയ നഗരങ്ങളിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. 

നേരത്തെ തന്നെ യുദ്ധം തകര്‍ത്ത ഖാര്‍കീവില്‍ ജല,വൈദ്യുത വിതരണ സംവിധാനങ്ങള്‍ ഇപ്പോള്‍ അപ്പാടെ തകര്‍ന്ന അവസ്ഥയിലാണ്. 
കടല്‍പ്പാലം തകര്‍ത്തത് യുക്രൈന്‍ ആസൂത്രിതമായി നടപ്പിലാക്കിയ ഭീകര പ്രവര്‍ത്തനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക