രാജ്യാന്തരം

പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയ്ക്ക് ആശ്വാസം; ഐഎംഎഫിന്റെ 290 കോടി ഡോളറിന്റെ സാമ്പത്തിക സഹായം

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് രാജ്യാന്തര നാണ്യനിധി സാമ്പത്തിക സഹായം നല്‍കും. 290 കോടി ഡോളര്‍ വായ്പയായി നല്‍കാന്‍ രാജ്യാന്തര നാണ്യനിധിയും ശ്രീലങ്കയും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

1948ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട സാമ്പത്തിക സ്ഥിതിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യശേഖരം ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. 48 മാസത്തിനുള്ളില്‍ പണം നല്‍കുന്ന രീതിയിലാണ് ശ്രീലങ്കയുമായി പ്രാഥമിക തലത്തില്‍ ധാരണയിലെത്തിയതെന്ന് രാജ്യാന്തര നാണ്യനിധി പ്രസ്താവനയില്‍ പറയുന്നു. ഇക്കാലയളവില്‍ 290 കോടി ഡോളറാണ് വായ്പയായി അനുവദിക്കുക.

സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വായ്പ. രാജ്യാന്തര തലത്തില്‍ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ, ഏപ്രില്‍ മുതലാണ് രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതായി ശ്രീലങ്ക ശ്രമം തുടങ്ങിയത്. വായ്പ പുനഃ സംഘടനയ്ക്കായി ഐഎംഎഫിന്റെ നിര്‍ദേശപ്രകാരം ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉപദേശകരെ നിയോഗിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും