രാജ്യാന്തരം

ജപ്പാൻ പ്രധാനമന്ത്രിക്കു നേരെ ബോംബാക്രമണം; പ്രസം​ഗിക്കുന്നതിനിടെ സ്ഫോടക വസ്തു എറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെ ബോംബാക്രമണം. പ്രധാനമന്ത്രിക്കു നേരെ ഏറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ ആക്രമണത്തിൽ ഫുമിയോ കിഷിദയ്ക്ക് പരുക്കേറ്റില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. 

വകായാമയിൽ കിഷിദ പ്രസം​ഗിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിക്കുനേരെ സ്മോക് ബോംബ് എറിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഫോടനത്തിനു പിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സ്ഫോടനത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. സംഭവത്തിൽ ഇതുവരെ ഔദ്യോ​ഗിക പ്രതികരണം പുറത്തുവന്നിട്ടില്ല

അടുത്തിടെയാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ പൊതുപരിപാടിക്കിടെ കൊല്ലപ്പെട്ടത്. നാര പട്ടണത്തിൽ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബേക്കു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ ആബെ ആശുപ​ത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും