രാജ്യാന്തരം

അഭിവാദ്യം ചെയ്ത് മോദിയും ഷിയും; ബ്രിക്‌സ് ഉച്ചകോടിയില്‍ 'സൗഹൃദം പുതുക്കല്‍' (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജൊഹാനസ്ബര്‍ഗ്: ബ്രിക്‌സ് ഉച്ചകോടിക്കിടെ ഹ്രസ്വ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മോദിയും ഷിയും തമ്മിലുള്ള കൂടിക്കാഴ്ച ഏതാനും നിമിഷങ്ങള്‍ മാത്രമേ നീണ്ടുള്ളൂ.

പരസ്പരം ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്ത ഇരുനേതാക്കളും കുശലപ്രശ്‌നം നടത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐ പുറത്തുവിട്ടു. കഴിഞ്ഞദിവസം ഉച്ചകോടിയിലെ പ്ലീനറി സെഷന്റെ ഭാഗമായുള്ള ഫോട്ടോയ്ക്കു രണ്ടുപേരും അടുത്തായിരുന്നില്ല പോസ് ചെയ്തത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ബ്രിക്‌സ് കൂട്ടായ്മയില്‍ ആറു പുതിയ അംഗങ്ങള്‍ ചേര്‍ന്നു. അര്‍ജന്റീന, ഇറാന്‍, യുഎഇ, സൗദി അറേബ്യ, ഇത്യോപ്യ, ഈജിപ്ത് എന്നിവരാണ് അംഗങ്ങളായ പുതിയ രാജ്യങ്ങള്‍. സഖ്യത്തില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നു നടപ്പായിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു