രാജ്യാന്തരം

ഫിലിപ്പീൻസിൽ അതിതീവ്ര ഭൂകമ്പം: 7.6 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

മനില: ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. ശനിയാഴ്ച മിന്‍ഡനാവോ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയ്‌ലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ - മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റർ വ്യക്തമാക്കി. നാശനഷ്ടങ്ങളേക്കുറിച്ച് റിപ്പോർട്ട് വന്നിട്ടില്ല. 

ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫിലീപ്പിൻസ്, ജപ്പാൻ, ഇന്തോനീഷ്യ, മലേഷ്യ തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. ഫിലിപ്പീൻസ് തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത. ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ മാസം 17ല്‍ ഫിലിപ്പീന്‍സില്‍ ഭൂകമ്പമുണ്ടായിരുന്നു. മിന്‍ഡാനാവോ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് പേര്‍ കൊല്ലുപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്