രാജ്യാന്തരം

ഗാസയില്‍ പുതുവത്സരത്തിലും യുദ്ധഭീതി; 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് 100 പേര്‍, 286 പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഗാസ: ലോകം പുതുവത്സരാഘോഷത്തിലാവുമ്പോഴും അശാന്തിയുടെ വാര്‍ത്തകളാണ് യുദ്ധം വിതക്കുന്ന ഗാസയില്‍ നിന്നും ഉള്ളത്. 2023 അവസാനിക്കുന്ന സമയത്തും ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ് 100 പേര്‍ മരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 286 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതേസമയം യുദ്ധം തുടരുമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. തടവിലാക്കിയിരിക്കുന്നവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് യോഗവും ചേരും.

ബോംബാക്രമണത്തെത്തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേരാണ് കുടുങ്ങിക്കിടക്കുന്നത്. നിരവധി കുട്ടികളെ കാണാതായിട്ടുണ്ട്. കര, വ്യോമ ആക്രമങ്ങള്‍ ഇസ്രയേല്‍ വീണ്ടും ശക്തിപ്പെടുത്തിയിരിക്കുകയാണ്. യുദ്ധം ശക്തമായ സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഗാസയില്‍ ജനങ്ങള്‍ പലായനം ചെയ്തു തുടങ്ങി. 2.4 ദശലക്ഷം ആളുകളില്‍ 85 ശതമാനം ആളുകളും പലായനം ചെയ്തു കഴിഞ്ഞു. പലായനം ചെയ്യാന്‍ പോലും കഴിയാത്ത കുറച്ചു പേര്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ആക്രമണം ശക്തമായതിനാല്‍ അവിടെയും അഭയം കണ്ടെത്തുന്നവരുടെ എണ്ണം കുറഞ്ഞു. താല്‍ക്കാലിക ടെന്റുകളില്‍ അഭയം തേടുന്നവരാണ് ഇപ്പോള്‍ അധികം ആളുകളും. പട്ടിണിയും രോഗവും ഇവരില്‍ വര്‍ധിക്കുന്നതില്‍ യുഎന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 
 
ഗാസയില്‍ ഇതുവരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 22,000 ന് അടുത്തതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍. 56,000 ത്തിലധികം ആളുകള്‍ക്കാണ് ഇതുവരെ പരിക്കേറ്റത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ റെയ്ഡില്‍ 15 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഇഷാന്‍ കിഷനെയും അയ്യരെയും പുറത്താക്കിയത് ഞാനല്ല: ജെയ് ഷാ

ചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ ശക്തമാകുന്നു; ഞായറാഴ്ച അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍

'അമ്പോ തലൈവര്‍!'; ആര്‍ഡിഎക്‌സ് സംവിധായകനൊപ്പം രജനീകാന്ത്: ചിത്രങ്ങള്‍ വൈറല്‍