രാജ്യാന്തരം

തുര്‍ക്കിയിൽ വീണ്ടും ഭൂചലനം, 4.3 തീവ്രത; മരണം 8300 കടന്നു

സമകാലിക മലയാളം ഡെസ്ക്

ഇസ്താംബുള്‍: തുടര്‍ച്ചയായ ഭൂകമ്പങ്ങളില്‍ ദുരിതക്കയത്തിലായ തുര്‍ക്കിയെ വീണ്ടും ഞെട്ടിച്ച് മറ്റൊരു ഭൂകമ്പം.  ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ബുധനാഴ്ച രാവിലെ 8.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂര്‍ദാഗിയുടെ തെക്ക് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍, ആള്‍നാശം എന്നിവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

അതിനിടെ തുര്‍ക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസംഖ്യ 8300 കടന്നു. സിറിയയില്‍ മാത്രം മരണസംഖ്യ 2500 കടന്നതായാണ് റിപ്പോര്‍ട്ട്. 

ലോകരാജ്യങ്ങളുടെ സഹായത്തോടെ ഇരുരാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമകരമായ ദൗത്യമാണ് മുന്നോട്ടുപോകുന്നത്. അതിനിടെ തുര്‍ക്കിക്ക് താലിബാനും സഹായം വാഗ്ദാനം ചെയ്തു. 1,65,000 ഡോളറിന്റെ സഹായമാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം പ്രഖ്യാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ