രാജ്യാന്തരം

'കമിതാക്കളെ നിങ്ങൾ വഞ്ചിതരാകാതിരിക്കൂ...' പ്രണയ തട്ടിപ്പ് കേസുകൾ പെരുകുന്നു, മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങൾ വഴി നടത്തുന്ന പലതരത്തിലുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. അതിൽ സാധാരണമായി മാറിയിരിക്കുകയാണ് ഇപ്പോൾ പ്രണയ തട്ടിപ്പുകളും. ഓരോ വർഷവും ഇതിന്റെ എണ്ണം ഉയരുകയാണെന്നും പ്രണയത്തിൽ വഞ്ചിതരാകാതിരിക്കണമെന്നും പ്രണയദിനത്തിൽ 
മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് വിക്റ്റിം സപ്പോർട്ട് എന്ന ചാരിറ്റി സ്ഥാപനം.

കുറ്റകൃത്യങ്ങൾക്ക് ഇരയാകപ്പെടുന്നവർക്ക് പിന്തുണ നൽകുന്ന യുകെയിലെ ഒരു വലിയ ചാരിറ്റി സ്ഥാപനമാണ് വിക്റ്റിം സപ്പോർട്ട്. പ്രണയത്തിൽ വഞ്ചിതരായി തങ്ങളെ സമീപിക്കുന്നവരുടെ എണ്ണം 38 ശതമാനമായി വർധിച്ചുവെന്ന് സ്ഥാപനം വെളിപ്പെടുത്തി. 2021ൽ 233 പേരാണ് പ്രണയ തട്ടിപ്പുകളിൽ പെട്ട് തങ്ങളെ സമീപിച്ചതെങ്കിൽ 2022 ആയപ്പോഴേക്കും അത് 322 ആയി. വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലാവുകയും പിന്നീട് ഇരയിൽ നിന്നും പണം തട്ടുന്നതുമാണ് ഇവരുടെ രീതി. 

പ്രണയ ബന്ധത്തിലാകുന്നതോടെ ബന്ധം രഹസ്യമായി വെക്കാൻ ഇവർ നിർബന്ധിക്കും, വിഡിയോ കോൾ ചെയ്യാതിരിക്കാനും നേരിട്ട് കാണാതിരിക്കാനും ഇത്തരക്കാർ പലവിധ കാരണങ്ങൾ പറയും. ചിലർ പണം ആവശ്യപ്പെടും. നൽകാതിരുന്നാൽ ഇമോഷ്ണലായി തകർക്കാനും ശ്രമിക്കും. മറ്റ് ചിലർ പണം തിരിമറി നടത്താനും ഇത്തരം ബന്ധങ്ങളെ ഉപയോഗിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത് ഹേമ തന്നെ; 'പേരു പുറത്തു പറയരുതെന്ന് കരഞ്ഞു കാലു പിടിച്ചു'

ആ നിമിഷം പിറന്നിട്ട് 30 വർഷം, ഓർമ്മ പങ്കുവച്ച് സുസ്മിത സെൻ

ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു