രാജ്യാന്തരം

ആകാശത്ത് 'അജ്ഞാത വസ്തു';  സര്‍വീസുകള്‍ നിര്‍ത്തി റഷ്യന്‍ വിമാനത്താവളം, തെരച്ചിലിന് ഫൈറ്റര്‍ ജെറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യയിയെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ പുല്‍കോവോ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ആകാശത്ത് സംശയാസ്പദകരമായ വസ്തുക്കള്‍ കണ്ടതിനാലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ കുറിച്ച് റഷ്യന്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല. 

ആകാശത്തു കണ്ട വസ്തുവിനെ കുറിച്ച് അന്വേഷിക്കാന്‍ ഫൈറ്റര്‍ ജെറ്റുകളെ നിയോഗിച്ചു. ഇതോടെ, റഷ്യയുടെ മറ്റു നഗരങ്ങളില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് തിരിച്ച വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം