രാജ്യാന്തരം

'ഈ പണി ഇവിടെ വേണ്ട, ഐസ്ക്രീം ബലമായി കടിച്ചെടുത്തു'; വീഡിയോ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

പ്പോൾ കിട്ടുമെന്ന് കരുതി ഐസ്ക്രീമിന് കൈയ്യും നീട്ടി നിൽക്കും എന്നാൽ വാങ്ങാനെത്തുന്നവന്റെ കൈയ്യിലേക്ക് കൊടുക്കാതെ 
ഐസ്ക്രീം കൊണ്ട് വിൽപനക്കാരൻ നടത്തുന്ന പ്രകടനങ്ങൾ മിക്കപ്പോഴും വൈറലാകാറുണ്ട്. ഐസ്ക്രീം കിട്ടാതെ ഇളിഭ്യരാകുന്നവർ കാഴ്ച്ചക്കാരെയും ചിരിപ്പിക്കും. എന്നാൽ ഇത് എപ്പോഴും രസകരമാവണമെന്നില്ല, ഇപ്പോഴിതാ ഐസ്ക്രീം കൊടുക്കാതെ പ്രകടനം നടത്തിയ വിൽപനക്കാരനിൽ നിന്നും ബലമായി ഐസ്ക്രീം പിടിച്ചുമേടിച്ച് കഴിക്കുന്ന ഒരാളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇതിന് ശേഷം പാകിസ്ഥാനിൽ ടർകിഷ് ഐസ്ക്രീം ട്രിക്സ് നിരോധിക്കുമെന്ന രസകരമായ ക്യാപ്ഷനോടെയാണ് അസർ ഖാൻ എന്ന വ്യക്തി വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐസ്ക്രീം പിടിപ്പിച്ച നീണ്ട വടി ദേഷ്യത്തോടെ പിടിച്ചുവാങ്ങി കഴിക്കുന്നതും ശേഷം കച്ചവടക്കാരൻ നൽകുന്ന ടിഷ്യൂ വാങ്ങി മുഖം തുടയ്ക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്ത് രം​ഗത്തെത്തിയത്. ചിലർ ഐസ്ക്രീം കച്ചവടക്കാരന്റെ തമാശയ്ക്ക് ഇങ്ങനെ തന്നെ പ്രതികരിക്കണമെന്ന് പറഞ്ഞപ്പോൾ മറ്റ് ചിലർ തമാശയെ തമാശയായി തന്നെ കാണണമെന്ന് പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'