രാജ്യാന്തരം

മൂന്ന് പതിറ്റാണ്ട് പൊലീസിനെ വെട്ടിച്ചു, അജ്ഞാത രോഗത്തിന് ചികിത്സ; മാഫിയ തലവന്‍ പിടിയില്‍ -വീഡിയോ

സമകാലിക മലയാളം ഡെസ്ക്

റോം: ഇറ്റലിയില്‍ മാഫിയ തലവനെ അറസ്റ്റ് ചെയ്തു. മൂന്ന് പതിറ്റാണ്ട് കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന മാറ്റിയോ മെസിന ഡെനാരോയാണ് പിടിയിലായത്.  സിസിലി പലേര്‍മോയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കിടെയാണ് ഡെനാരോ അറസ്റ്റിലായത്.

അജ്ഞാതമായ രോഗാവസ്ഥയെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് ഡെനാരോ അറസ്റ്റിലായതെന്ന് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സ്‌ക്വാഡ് തലവന്‍ പറഞ്ഞു. ഒളിവില്‍ കഴിഞ്ഞ സമയത്തും പടിഞ്ഞാറന്‍ സിസിലിയില്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ ഡെനാരോ നിയന്ത്രിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിസിലിയിലെ മുഖ്യ മാഫിയ തലവനായാണ് ഇയാള്‍ അറിയപ്പെടുന്നത്.

1992ല്‍ മാഫിയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന രണ്ടു പ്രോസിക്യൂട്ടര്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ഡെനാരോയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഡെനാരോ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ശിക്ഷാവിധി. 

ഫ്‌ളോറെന്‍സ്, റോം, മിലാന്‍ എന്നിവിടങ്ങളില്‍ നടത്തിയ ബോംബ് ആക്രമണത്തിലും മറ്റൊരു ജീവപര്യന്തം ശിക്ഷയും ഡെനാരോ നേരിടുന്നുണ്ട്. ബോംബ് ആക്രമണത്തില്‍ പത്തുപേരാണ് മരിച്ചത്. മാഫിയയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഡെനാരോയുടെ അറസ്റ്റ് എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം