രാജ്യാന്തരം

കാര്‍ഗിലില്‍ നിന്ന് കാണാതായി; യുവതിയെ പാകിസ്ഥാനിലെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ലഡാക്: കാര്‍ഗിലില്‍ നിന്ന് കാണാതായ യുവതിയെ പാക് അധിനിവേശ കശ്മീരിലെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗില്‍ജിത് ബാള്‍ടിസ്താനിലെ കാര്‍ഗില്‍ നദിയില്‍ നിന്നാണ് 28കാരിയുടെ മൃതദേഹം കണ്ടെത്തിയത്. 

കാര്‍ഗിലിലെ അക്ചാമല്‍ സ്വദേശി ബില്‍കിസ് ബാനുവാണ് മരിച്ചത്. യുവതിയെ ജൂലൈ 15മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് ലഡാക് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 

പച്ച സല്‍വാറും ചുവന്ന സ്വറ്ററും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ജിബി ഖര്‍മാംഗ് ജില്ലയില്‍ മൃതദേഹം സംസ്‌കരിച്ചെന്നും ഖര്‍മാംഗ് ജില്ലാ കലക്ടര്‍ മുഹമ്മദ് ജാഫര്‍ വ്യക്തമാക്കി. 

അന്വേഷണത്തിന്റെ ഭാഗമായി ലഡാക് പൊലീസ് യുവതിയുടെ ചിത്രം ഗില്‍ജിത് ബാള്‍ടിസ്താന്‍ അധികൃതര്‍ക്കും കൈമാറിയിരുന്നു. ഇതാണ് ഇന്ത്യന്‍ യുവതിയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കാരണമായത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍, മൃതദേഹം പുറത്തെടുത്ത് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു