രാജ്യാന്തരം

സ്വിസ് മലനിരകളിൽ മഞ്ഞുരുകി; 40 വർഷത്തിന് ശേഷം ജർമൻ സാഹസികന്റെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ജനീവ: 40 വർഷം മുൻപ് സ്വിറ്റ്‌സർലാൻഡിലെ മാറ്റർഹോൺ മഞ്ഞുമലനിരകളിൽ കാണാതായ ജർമൻ മലകയറ്റക്കാരന്റെ മൃതദേഹം കണ്ടെത്തി. ഹിമപ്പരപ്പിൽ മഞ്ഞുരുകിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 12ന് സെർമാറ്റിലെ തിയോഡൽ മലനിരകളിൽ മലകയറാൻ പോയ രണ്ട് പേരാണ് മൃതദേഹം ആദ്യം കണ്ടത്. 
 
ഇത് 1986ൽ കാണാതായ 38 വയസുകാരനായ ജർമൻ സാഹസികന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 100 വർഷത്തിനിടെ 300 പേർ ഇത്തരത്തിൽ മലനിരകളിൽ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞുരുകലാണ് ഇപ്പോൾ സ്വിറ്റ്‌സർലൻഡിൽ സംഭവിക്കുന്നത്. ഇതോടെ മലനിരകളിൽ കാണാതായ പലരുടെയും മൃതദേഹങ്ങൾ ലഭിക്കുന്നുണ്ട്.

1970ലെ മഞ്ഞുകാറ്റിൽപ്പെട്ട് കാണാതായ രണ്ട് ജാപ്പനീസ് സാഹസികരുടെ മൃതദേഹം 2015 ൽ കണ്ടെത്തിയിരുന്നു. 2003 മുതൽ സ്വിറ്റ്സർലാൻഡിലെ മലനിരകളിൽ മഞ്ഞുരുകുന്നത് വ്യാപകമാണ്. സ്വിസ് മലനിരകളിൽ 1931നും 2016നുമിടയിൽ പകുതിയോളം മഞ്ഞ് ഉരുകിയെന്നാണ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. 2016 മുതൽ 2021 വരെ 12 ശതമാനം മഞ്ഞ് ഇല്ലാതായെന്നും പഠനത്തിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍