രാജ്യാന്തരം

ഇന്ത്യന്‍ വംശജയായ അഞ്ചുവയസ്സുകാരിയെ കൊന്നു; യുഎസ് പൗരന് നൂറുവര്‍ഷം കഠിനതടവ്

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ വംശജയായ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നൂറുവര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. യുഎസിലെ ലൂസിയാന സ്വദേശി ജോസഫ് ലീ സ്മിത്തിനെയാണ് അഞ്ചു വയസ്സുകാരിയായ മായാ പട്ടേലിനെ കൊന്നതിന്് കോടതി ശിക്ഷിച്ചത്. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

മോങ്ക്ഹൗസ് ഡ്രൈവിലെ മോട്ടല്‍ മുറിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. മൂന്നുദിവസം ആശുപത്രിയില്‍ കഴിഞ്ഞ കുട്ടി പിന്നീട് മരിച്ചു.

മായയുടെ മാതാപിതാക്കള്‍ നടത്തിയിരുന്ന മോട്ടലില്‍ വെച്ച് സ്മിത്തും മറ്റൊരാളും തമ്മില്‍ പാര്‍ക്കിങിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്ത ബുള്ളറ്റ് ലക്ഷ്യം തെറ്റി മായയുടെ തലയില്‍ തുളച്ചു കയറുകയായിരുന്നു നൂറുവര്‍ഷം കഠിന തടവും ശമ്പളമില്ലാത്ത തൊഴിലുമാണ് ഇയാള്‍ക്ക് ജില്ലാ കോടതി വിധിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു