രാജ്യാന്തരം

കാബുളില്‍ ചാവേര്‍ സ്‌ഫോടനം; ആറ് മരണം

സമകാലിക മലയാളം ഡെസ്ക്

കാബുള്‍: അഫ്ഗാനിസ്ഥാനിലെ കാബുളില്‍ ചാവേര്‍ സ്‌ഫോടനം. ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. 

അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വിദേശകാര്യ മന്ത്രാലയത്തിന് സമീപമുള്ള കച്ചവട കേന്ദ്രങ്ങള്‍ക്ക് സമീപത്തായിരുന്നു പൊട്ടിത്തെറി. 

ആറ് പേര്‍ മരിച്ചപ്പോള്‍ ഒരു കുട്ടിയടക്കം 12 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരെല്ലാം സാധാരണക്കാരാണ്. 

മൂന്ന് മാസത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍