രാജ്യാന്തരം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ പാകിസ്ഥാന്‍; പാര്‍ലമെന്റില്‍ ബില്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുമായി പാകിസ്ഥാന്‍ സര്‍ക്കാര്‍. ചൊവ്വാഴ്ച രാത്രി പാക് പാര്‍ലമെന്റില്‍ നിയമമന്ത്രി അസം നസീര്‍ തരാര്‍ ബില്‍ അവതരിപ്പിച്ചു. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ സ്വമേധയാ കേസെടുക്കാനുള്ള അധികാരത്തെ രണ്ട് ജഡ്ജിമാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ്, അധികാര പരിധി വെട്ടിക്കുറയ്ക്കുന്ന നിയമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. 

ബില്‍ ക്യാബിനറ്റ് ചര്‍ച്ച ചെയ്തതിന് ശേഷമാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സുപ്രീംകോടതിക്ക് മുന്നിലുള്ള എല്ലാ കേസുകളിലും അപ്പീലുകളിലും ചീഫ് ജസ്റ്റിസും മുതിര്‍ന്ന രണ്ട് ജഡ്ജിമാരും അടങ്ങിയ ഒരു ബെഞ്ച് പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും. 

സുപ്രീംകോടതി സ്വമേധയ കേസെടുത്ത് വിധി പറഞ്ഞ സംഭവങ്ങളില്‍ 30 ദിവസത്തിനുള്ളില്‍ പുനപ്പരിശോധന ഹര്‍ജി നല്‍കാനുള്ള അവസരം ഒരുക്കുമെന്നും ബില്ലില്‍ പറയുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ