രാജ്യാന്തരം

റഷ്യന്‍ ഗ്രാമത്തില്‍ ഷെല്‍ ആക്രമണം; നാലു മരണം, അതിര്‍ത്തിയില്‍ ട്രെയിന്‍ കത്തി, തിരിച്ചടിച്ച് യുക്രൈന്‍

സമകാലിക മലയാളം ഡെസ്ക്


ഷ്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ യുക്രൈന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാലു ഗ്രാമീണര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്‍ത്തി മേഖലയായ ബ്രിയാന്‍സ്‌കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന്‍ ആക്രമണം നടന്നത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് യുക്രൈന്‍ പ്രത്യാക്രമണം ആരംഭിച്ചിരിക്കുന്നത്. 

റഷ്യന്‍ അധിനിവേശ ഡോണ്‍ബാസ്‌കില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 
അതേസമയം, യുക്രൈനിലേക്ക് സൈനിക ആവശ്യത്തിന് ഇന്ധനവും മറ്റു കൊണ്ടുപോയ റഷ്യന്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി അഗ്നിക്കിരയായി. സ്‌ഫോടനത്തിലാണ് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത് എന്നാണ് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ട്രെയിനിന്റെ എട്ട് വാഗണുകള്‍ പാളം തെറ്റി. യുക്രൈന്‍ അതിര്‍ത്തിക്ക് നൂറു കിലോമീറ്റര്‍ അകലെവെച്ചാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. 

റഷ്യന്‍ അധിനിവേശ ക്രിമിയയിലെ എണ്ണ ശാലയിലെ സ്‌ഫോടനത്തിന് പിന്നാലെയാണ് ട്രെയിനും അഗ്നിക്കിരയായത്. എണ്ണ ശാലയിലെ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് പ്രത്യക്ഷത്തില്‍ യുക്രൈന്‍ സമ്മതിച്ചിട്ടില്ല.

അതേസമയം, എണ്ണശാലയിലെ സ്‌ഫോടനത്തിന് കാരണം 'ദൈവത്തിന്റെ ശിക്ഷയാണ്' എന്നാണ് യുക്രൈന്‍ പ്രതികരണം നടത്തിയത്. യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം, റഷ്യയില്‍ തുടരെയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ