രാജ്യാന്തരം

പട്ടാഭിഷേകത്തിനൊരുങ്ങി ചാൾസ് മൂന്നാമൻ; ഇന്ന് കിരീടധാരണം 

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും. കാൻർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ വെസ്റ്റ്മിനിസ്റ്റർ ആബെയിൽ ഇന്ത്യൻസമയം പകൽ മൂന്നരയോടെയാണ് കിരീടധാരണച്ചടങ്ങുകൾ തുടങ്ങുക. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും. 2300ലധികം ആളുകൾ കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യയിൽനിന്ന് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ എത്തിയിട്ടുണ്ട്.

ബക്കിങാം കൊട്ടാരത്തിൽനിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കീരീടധാരണത്തോടനുബന്ധിച്ച് നാലുലക്ഷം പേർക്ക് കൊറോണേഷൻ മെഡൽ സമ്മാനിക്കും. വിവിധ കർമ്മ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത വ്യക്തികൾക്കാണ് രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നിക്കൽ സിൽവർ മെഡൽ സമ്മാനിക്കുക. പൊലീസ് ഉദ്യോ​ഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, പ്രിസൺ സ്റ്റാഫ്, ആംബുലൻസ് ജീവനക്കാർ തുടങ്ങിയവർക്കാണ് മെഡലുകൾ സമ്മാനിക്കുക. 

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാൾസ് മൂന്നാമൻ‌ കിരീടാവകാശിയാകുന്നത്. സെപ്റ്റംബർ 10-ന് സെയ്ന്റ് ജെയിംസ് കൊട്ടാരത്തിൽനടന്ന ചടങ്ങിൽ ചാൾസ് ഔദ്യോഗികമായി അധികാരമേറ്റിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ, ചിയ സീഡ്‌സ് ​ഗുണങ്ങൾ

ഇഷാന്‍ കിഷനെയും അയ്യരെയും പുറത്താക്കിയത് ഞാനല്ല: ജെയ് ഷാ

ചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ ശക്തമാകുന്നു; ഞായറാഴ്ച അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍