രാജ്യാന്തരം

യുക്രൈന്റെ അവസാന യുദ്ധക്കപ്പലും തകര്‍ത്തു; അവകാശവാദവുമായി റഷ്യ, ഒഡേസയില്‍ കനത്ത ആക്രമണം

സമകാലിക മലയാളം ഡെസ്ക്

യുക്രൈന്‍ നാവികസേനയുടെ അവസാന യുദ്ധക്കപ്പലും നശിപ്പിച്ചെന്ന അവകാശവാദവുമായി റഷ്യ. ഒഡേസയുടെ തെക്കന്‍ തീരത്ത് നങ്കൂരമിട്ടിരുന്ന യുെൈക്രെന്റെ യൂറി ഒലെഫിറങ്കൊ യുദ്ധക്കപ്പല്‍ നശിപ്പിച്ചു എന്ന് റഷ്യ അവകാശപ്പെട്ടു. 

മെയ് 29ന് റഷ്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് യുദ്ധക്കപ്പല്‍ തകര്‍ത്തത് എന്നാണ് അവകാശവാദം. എന്നാല്‍ റഷ്യന്‍ അവകാശവാദം യുക്രൈന്‍ നാവികസേന നിഷേധിച്ചു. യുക്രൈന്‍ നാവികസേനയുടെ ലാന്‍ഡിങ് ഷിപ്പാണ് യൂറി ഒലെഫിറങ്കൊ. 

അതേസമയം, ഒഡേസയില്‍ റഷ്യന്‍ വ്യോമാക്രമണം ശക്തമാണെന്ന് യുക്രൈന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഒഡേസയിലെ പ്രധാന തുറമുഖത്തിന്റെ ഒരുഭാഗം റഷ്യ തകര്‍ത്തിരുന്നു. യുക്രൈന്റെ പ്രധാന ധാന്യക്കയറ്റുമതികള്‍ നടക്കുന്ന നഗരമാണ് ഒഡേസ. യുക്രൈന്‍ സൈന്യത്തിന്റെ സൗത്തേണ്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് ഇവിടെ റഷ്യന്‍ സേനയോട് പോരാട്ടം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍