രാജ്യാന്തരം

റഫ അതിര്‍ത്തി തുറന്നു, പലായനം ചെയ്തത് 400ലധികം പേര്‍; ഈജിപ്ത് നടപടിയെ സ്വാഗതം ചെയ്ത് ലോകാരോഗ്യ സംഘടന 

സമകാലിക മലയാളം ഡെസ്ക്

ടെല്‍ അവീവ്: ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ ഗാസയിലെ സിവിലിയന്‍മാര്‍ക്ക് ആശ്വാസനടപടി. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം സിവിലിയന്‍മാര്‍ക്കായി റഫ അതിര്‍ത്തി തുറന്നു. 400ല്‍ അധികം സിവിലിയന്‍മാര്‍ സംഘര്‍ഷബാധിത ഗാസയില്‍ നിന്ന് പലായനം ചെയ്തു. 335 വിദേശികളും പരിക്കേറ്റ 76 ഗാസകാര്‍ക്കും പോകാന്‍ കഴിഞ്ഞതായി പലസ്തീന്‍ അറിയിച്ചു. ഗാസ വിട്ടവരില്‍ ബ്രിട്ടീഷ്, യുഎസ് പൗരന്മാരും ഉള്‍പ്പെടുന്നു.

അതിനിടെ, നയതന്ത്ര ചര്‍ച്ചകളുടെ വിജയമാണ് അതിര്‍ത്തി തുറക്കലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ചികിത്സയ്ക്കായി ഗാസ മുനമ്പില്‍ നിന്ന് 81 പേരെ സ്വീകരിക്കാന്‍ തയ്യാറായ ഈജിപ്ത് നടപടിയെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ഗാസയില്‍ നിന്ന് ചികിത്സയ്ക്കായി ഈജിപ്തില്‍ എത്തുന്നവര്‍ക്ക്, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതിനിടെ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ 195 ആയി. ഏകദേശം 120 പേര്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 777 പേര്‍ക്കാണ് പരിക്ക് പറ്റിയത്. ക്യാമ്പിലെ ഹമാസ് നേതാക്കളെ  ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ അവകാശവാദം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചു; പത്തോളം പേര്‍ക്ക് പരിക്ക്

ഡ്രൈവിങ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും; സംഘർഷമുണ്ടായാൽ പൊലീസ് ഇടപെടും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍