രാജ്യാന്തരം

10 ബന്ദികളെ വീതം മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ നീട്ടുമെന്ന് ഇസ്രയേല്‍; അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം മുറുകുന്നു 

സമകാലിക മലയാളം ഡെസ്ക്

മാസും ഇസ്രയേലും തമ്മില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍  നീട്ടിക്കിട്ടുന്നതിനായുള്ള ശ്രമങ്ങളിലാണ് ഇരു രാജ്യങ്ങളും. നാല് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇതിനായുള്ള ശ്രമങ്ങള്‍ തുടരുന്നത്. 10 ബന്ദികളെ വീതം ഹമാസ് മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ ഓരോ ദിവസവും ദീര്‍ഘിപ്പിക്കാമെന്ന്് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.  

അന്താരാഷ്ട്ര തലത്തിലും ഇതിനായുള്ള സമ്മര്‍ദം ശക്തമാകുകയാണ്. ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളും ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നാലാമത്തെ സംഘം ബന്ദികളെ മോചിപ്പിക്കാനാണ് നിലവിലെ ശ്രമം. 

അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ  മധ്യസ്ഥതയില്‍ ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. നാല് ദിവസമാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇനിയും നീട്ടിക്കിട്ടുമെന്നുള്ള പ്രതീക്ഷ ഹമാസും പങ്കുവെച്ചു. എന്നാല്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന നിലപാടിലാണ് നെതന്യാഹു. സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം വിജയം വരെ പോരാട്ടം തുടരുമെന്ന നിലപാടാണ് നെതന്യാഹുവിന്റേത്. 

ഗസയിലെ 16 വര്‍ഷം നീണ്ട അധിനിവേശവും ശക്തിയും അവസാനിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന നിലപാടിലാണ് ഇസ്രയേല്‍. ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തില്‍ 240 ഓളം പേരെയാണ് ബന്ദികളാക്കിയത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. വിട്ടയച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.  വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 50 ഇസ്രയേലി ബന്ദികളേയും 150 പലസ്തീന്‍ ബന്ദികളെയുമാണ് ഇനി കൈമാറാനുള്ളത്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ