രാജ്യാന്തരം

അമേരിക്കയിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി 18 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടിടങ്ങളിലായി ഇയാള്‍ നടത്തിയ വെടിവെയ്പ്പില്‍ 18 പേരാണ് മരിച്ചത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. 

റോബര്‍ട്ട് കാര്‍ഡ് എന്നാണ് ഇയാളുടെ പേര്. സ്വയം വെടിവെച്ച് മരിച്ച നിലയാലണ് കണ്ടെത്തിയത്. സംഭവം നടന്നതിനു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. 48 മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

മെയ്നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ചയാണ് അക്രമം നടന്നത്. പ്രദേശത്തെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തലുമാണ് വെടിവെയ്പ്പ് നടന്നത്. നേരത്തെ സിസിടിവിയില്‍ പതിഞ്ഞ റോബര്‍ട്ടിന്റെ ചിത്രങ്ങള്‍
പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്