പുതിയ നിയമം കൊണ്ടുവന്നതിന്റെ സന്തോഷം പങ്കിടുന്ന യുവാക്കള്‍, ബെര്‍നിലെ ബ്രാന്‍ഡന്‍ബെര്‍ഗ് ഗേറ്റിന് മുന്‍വശത്ത് നിന്നുള്ള ദൃശ്യം
പുതിയ നിയമം കൊണ്ടുവന്നതിന്റെ സന്തോഷം പങ്കിടുന്ന യുവാക്കള്‍, ബെര്‍നിലെ ബ്രാന്‍ഡന്‍ബെര്‍ഗ് ഗേറ്റിന് മുന്‍വശത്ത് നിന്നുള്ള ദൃശ്യം  എഎഫ്പി
രാജ്യാന്തരം

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മനി; 25 ഗ്രാം കൈവശം വെക്കാം, മൂന്ന് ചെടികള്‍ വളര്‍ത്താം

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മനി. ആരോഗ്യ സംഘടനകളുടേയും പ്രതിപക്ഷപാര്‍ട്ടികളുടേയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. ഇതോടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി ജര്‍മനി മാറി.

പുതിയ നിയമം അനുസരിച്ച് 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെയ്ക്കാനും മൂന്ന് കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്താനും അനുമതിയുണ്ട്. ബ്ലാക്ക് മാര്‍ക്കറ്റിലൂടെ ലഭിക്കുന്ന കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെക്കാളും വര്‍ധനവുണ്ടായെന്നും അതിനെ മറികടക്കാന്‍ പുതിയ നിയമം ഗുണം ചെയ്യുമെന്നുമാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നിയമത്തിന്റെ ഭാഗമായി ജുലൈ ഒന്നുമുതല്‍ ക്ലബുകളില്‍ നിന്നും നിയമാനുസൃതമായി കഞ്ചാവ് വാങ്ങാന്‍ സാധിക്കും. 500 അംഗങ്ങളടങ്ങുന്ന കൂട്ടായ്മയില്‍ ഒരാള്‍ക്ക് ഒരുമാസം 50 ഗ്രാം കഞ്ചാവാകും നല്‍കുക. ജര്‍മന്‍ കഞ്ചാവ് അസോസിയേഷന്‍ പറയുന്നത് പ്രകാരം ബ്ലാക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കഞ്ചാവില്‍ ആരോഗ്യത്തിന് വലിയ രീതിയില്‍ ഹാനികരമാകുന്ന വസ്തുക്കള്‍ കലര്‍ത്താറുണ്ട്.

അതേ സമയം കഞ്ചാവ് ഉപയോഗം നാഡീവ്യൂഹത്തിന്റെ വികാസത്തെ ബാധിക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുടര്‍ച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാന്‍സറിനും കാരണമാകാം. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്ന്സന്‍ബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജര്‍മനിയുടെ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. നെതര്‍ലാന്‍ഡ്‌സില്‍ നേരത്തെ തന്നെ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാണ്. എങ്കിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി നെതര്‍ലന്‍സിലെ ചില ഭാഗങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതില്‍ നിരോധനമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ നിയമത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് ചര്‍ച്ചകള്‍ നടക്കുകയാണ്. ഒരു വിഭാഗം നിയമത്തിന്റെ പേരില്‍ ആഘോഷങ്ങള്‍ നടത്തുമ്പോള്‍ ഇതിനെ പ്രതിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. അവര്‍ സമരങ്ങളിലൂടെ പ്രതിഷേധിക്കുന്നുമുണ്ട്.

2025ലെ തെരഞ്ഞെടുപ്പിന് ശേഷം ജയിച്ചാല്‍ ഈ നിയമം റദ്ദാക്കുമെന്ന് കണ്‍സര്‍വേറ്റീവ് പ്രതിപക്ഷ നേതാവ് ഫ്രെഡറിക് മെര്‍സ് പറഞ്ഞു. എന്നാല്‍ ലിബറല്‍ എഫ്ഡിപി ധനമന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌നര്‍ പറയുന്നത് വളരെ ഉത്തരവാദിത്തപരമായ നീക്കമാണെന്നാണ്. ആവശ്യക്കാരായ ആളുകളെ കരിഞ്ചന്തയിലേക്ക് നയിക്കുന്നതിനേക്കാള്‍ മികച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പുതിയ നിയമം അരാജകത്വം സൃഷ്ടിക്കില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു.

18 വയസിന് താഴെയുള്ളവര്‍, സ്‌കൂളുകള്‍, കിന്റര്‍ ഗാര്‍ഡന്‍, കളിസ്ഥലങ്ങള്‍ക്ക് സമീപം എന്നിവിടങ്ങളിലൊന്നും കഞ്ചാവ് വില്‍പ്പന നടത്താന്‍ പാടില്ലെന്നും നിയമത്തിലുണ്ട്. എന്നാല്‍ യുവജനങ്ങള്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെയാണ് ഡോക്ടര്‍മാരും അവരുടെ സംഘടനകളും ഐകകണ്ഠമായി അഭിപ്രായപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം, ഓരോ ലക്ഷം രൂപ പിഴ

ലണ്ടനില്‍ എക്‌സല്‍ ബുള്ളി നായകളുടെ ആക്രമണം; അമ്പതുകാരി മരിച്ചു

മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ട് ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് ജാഗ്രത

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി