ആഷ്‌ലി ബൈഡന്‍
ആഷ്‌ലി ബൈഡന്‍ എഎഫ്പി
രാജ്യാന്തരം

അമേരിക്കന്‍ പ്രസിഡന്റിന്റെ മകളുടെ ഡയറി മോഷ്ടിച്ച് വിറ്റു, 41 കാരിക്ക് ജയില്‍ ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്റെ മകളുടെ ഡയറി മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ യുവതിക്ക് ജയില്‍ശിക്ഷ. ഫ്‌ളോറിഡ സ്വദേശിനിയായ 41കാരി ഹാരിസിനെയാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ഒരു മാസത്തേക്ക് ശിക്ഷിച്ചത്. കൂടാതെ മൂന്നു മാസം വീട്ടുതടങ്കലിലും കഴിയണം.

2020ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആഷ്‌ലി ബൈഡന്റെ ഡയറിയും മറ്റ് വസ്തുക്കളും സുഹൃത്തിന്റെ ഫ്‌ളോറിഡയിലെ വീട്ടില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു. ഡയറി വിറ്റ് 20,000 ഡോളര്‍ ഇവര്‍ കൈവശപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോബര്‍ട്ട് കുര്‍ലാന്‍ഡര്‍ എന്ന ആളുടെ സഹായത്തോടെയാണ് 41കാരി ഡയറി വിറ്റത്. 2020ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബൈഡനെതിരെ ഉപയോഗിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് ഡയറി വില്‍ക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവര്‍ ഇതില്‍ നിന്ന് പിന്മാറി. ഇതോടെയാണ് കടുത്ത വലതുപക്ഷ ഓര്‍ഗനൈസേഷനായ പ്രൊജക്റ്റ് വെറിറ്റാസിന് ഡയറി വില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി