രാജ്യാന്തരം

അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു. ടോപ്ഖാന മലനിരകളിലാണ് അപകടമുണ്ടായത്. ബദ്ക്ഷാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കൾച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

മോസ്‌കോയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 

മൊറോക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഡിഎഫ് 10 എയര്‍ക്രാഫ്റ്റാണ് തകര്‍ന്നു വീണതെന്ന് ഡിജിസിഎ അറിയിച്ചു. വിമാനത്തില്‍ ഇന്ത്യാക്കാര്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നും വ്യോമയാനമന്ത്രാലയം വ്യക്തമാക്കി.

തകര്‍ന്നു വീണത് ഇന്ത്യന്‍ വിമാനമാണെന്ന് ടോളോ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിമാനമല്ല അപകടത്തില്‍പ്പെട്ടതെന്ന് ഡിജിസിഎ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'