ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍
ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍  ഇന്ത്യന്‍ നേവി
രാജ്യാന്തരം

ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 22 ഇന്ത്യക്കാരുള്ളതായി നാവികസേന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനുവരി 26ന് ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍ മാര്‍ലിന്‍ ലുവാണ്ടയില്‍ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യന്‍ നാവികസേന. ഗള്‍ഫ് ഓഫ് എദനില്‍വച്ചാണ് കപ്പല്‍ ഹൂതികള്‍ ആക്രമിച്ചത്. തീപിടിച്ച കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കപ്പലിനു തീപിടിച്ച വിവരം ലഭിച്ച ഉടനെ നാവിക സേനയുടെ ഐഎന്‍എസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഗള്‍ഫ് ഓഫ് ഏദനിലെത്തിച്ചു. കപ്പലില്‍ 22 ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു ബംഗ്ലദേശ് സ്വദേശിയുമുള്ളതായി നാവിക സേന അറിയിച്ചു.

ആദ്യമായിട്ടാണ് ബ്രിട്ടീഷ് കപ്പല്‍ ഹൂതികളുടെ ആക്രമണത്തിന് ഇരയാകുന്നത്. മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹ്യ സാറീ പറഞ്ഞു. ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൂതികളുടെ ആക്രമണം. അടുത്തിടെ ചെങ്കടലില്‍ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയ എണ്ണക്കപ്പലില്‍ 25 ഇന്ത്യക്കാരുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അഞ്ചു വേരിയന്റുകള്‍, 9 നിറം; നിരത്ത് കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം രൂപ മുതല്‍, വിശദാംശങ്ങള്‍

ഹോ! പരിഷ്കാരി; ഓണസദ്യയുടെ ദുബായ് വേർഷൻ; പൊങ്കാലയിട്ട് മലയാളികൾ, വിഡിയോ

'നോ ബോളിവുഡ്! ചോലെ ഭട്ടുര, നിറയെ സ്‌നേഹം'- ഇന്ത്യയെക്കുറിച്ച് ലാറ

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവാസന തീയതി ഈ മാസം 13