ഉൽസവം 

അറിയുമോ അറബി മലയാളത്തെ? 

സമകാലിക മലയാളം ഡെസ്ക്

റബി മലയാളത്തെ അറിയില്ലെങ്കിലും 'ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍' എന്ന പ്രണയ കാവ്യത്തെ അറിയാത്തവര്‍ മലയാളത്തില്‍ ചുരുങ്ങും. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഈ അനശ്വര പ്രണയ കാവ്യം രചിക്കപ്പെട്ടത് അറബിമലയാളത്തിലാണ്. ഇതു മാത്രമല്ല, ഇന്നു പ്രചാരത്തിലുള്ള മാപ്പിളപ്പാട്ടുകളില്‍ പലതിന്റെയും ആദ്യ രചന അറബിമലയാളത്തിലാണ്.

മാപ്പിളകള്‍ എന്നു വിളിക്കപ്പെടുന്ന കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന ഭാഷയാണ് അറബി മലയാളം. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അറബിയും മലയാളവും ചേര്‍ന്ന ഒരു സങ്കര ഭാഷ. മലയാള മൊഴികള്‍ അറബി ലിപി ഉപയോഗിച്ച് എഴുതുന്ന രീതിയാണ് അറബി മലയാളത്തില്‍. ഏതാണ് മംഗ്ലീഷു പോലെ എന്നു പറയാം.

വായിക്കുക എന്നാണ് ഖുര്‍ആനിന്റെ ആദ്യ കല്‍പ്പന. അതുകൊണ്ടു കൂടിയാവണം, മുസ്ലിംകള്‍ ഭേദങ്ങളില്ലാതെ എഴുത്തും വായനയും പഠിച്ചു. ഖുര്‍ ആന്‍ വായിക്കുക എന്ന ലക്ഷ്യത്തോടെ അറബി അക്ഷരമാലയാണ് അവര്‍ സ്വായത്തമാക്കിയത്. ഇവരുടെ സാഹിത്യ രചനകള്‍ മലയാളത്തിന്റെ രൂപവും വ്യാകരണവും ഉള്ളവ ആയിരുന്നെങ്കിലും അറബി അക്ഷരമാലയില്‍ ആയിരുന്നു എഴുതിയത്. ഈ രൂപത്തിലേക്ക് അറബി, ഉര്‍ദു, തമിഴ്, പേര്‍ഷ്യന്‍ വാക്കുകളും കടന്നുവന്നു. മലയാളം ചില്ലക്ഷരങ്ങളെയും മറ്റും സൂചിപ്പിക്കുവാന്‍ അറബി അക്ഷരമാലയില്‍ ചില പുതിയ അക്ഷരങ്ങളും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഈ ഭാഷാരൂപം ആണ് അറബി മലയാളം എന്ന് അറിയപ്പെടുന്നതെന്ന് വിക്കിപീഡിയ ലേഖനം പറയുന്നു.

അറബിയിലെ അക്ഷരങ്ങള്‍ കൂടാതെ മലയാളത്തിലെ ബാക്കി എല്ലാ അക്ഷരങ്ങള്‍ക്കും അറബിമലയാളത്തില്‍ പ്രത്യേക ലിപികള്‍ ഉണ്ട്. ഇത് അറബി അക്ഷരങ്ങളുടെ ഇരട്ടിയോളം വരും. മാപ്പിള മലയാളം എന്നപേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഉചിതമായ ലിപിമാലയും ബൃഹത്തായ ഗ്രന്ഥസമ്പത്തും കൊണ്ട് സമ്പന്നമായ അറബിമലയാളം, ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ മലബാറിലെ പൊതുഭാഷ എന്ന നിലയോളം വളരുകയും ചെയ്തു.

മാപ്പിള സാഹിത്യത്തില്‍ ഇന്നു കിട്ടിയിട്ടുള്ളതില്‍ വെച്ചു ഏറ്റവും പ്രാചീന പദ്യകൃതി 1607 ല്‍ രചിച്ച 'മുഹിയുദ്ദീന്‍ മാല'യാണ്. ഖാസി മുഹമ്മദ് ആണു അതിന്റെ രചയിതാവ്. ഇതാണു അറബിമലയാളത്തിലെ ആദ്യ കൃതിയെന്നു കരുതപ്പെടുന്നു. മാപ്പിള സാഹിത്യത്തിലെ മറ്റൊരു ആദ്യകാല കൃതിയാണു കുഞ്ഞായിന്‍ മുസ്ല്യാര്‍ രചിച്ച 'കപ്പപ്പാട്ട്'. ഇതും അറബിമലയാളത്തില്‍ രചിക്കപ്പെട്ടതാണ്. മനുഷ്യ ശരീരത്തെ ജീവിത സാഗരത്തില്‍ യാത്ര ചെയ്യുന്ന ഒരു കപ്പലായി ഉപമിച്ചു രചിച്ച ഒരു സുന്ദരകാവ്യമാണിത്.

'ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍' രചിച്ച മോയിന്‍കുട്ടി വൈദ്യര്‍ ആണ് അറബിമലയാളത്തിലെ പ്രശസ്തനായ കവി. ബദര്‍ പടപ്പാട്ട്, ഉഹ്ദ് പടപ്പാട്ട്, മലപ്പുറം പടപ്പാട്ട്, സലീഖത്ത് പടപ്പാട്ട്, എലിപ്പട, തുടങ്ങിയവും അദ്ദേഹത്തിന്റെ രചനകളാണ്. 

കത്തുകള്‍ എഴുതാനും കണക്കുകള്‍ സൂക്ഷിക്കാനും പത്രങ്ങള്‍ പ്രസിദ്ധീകരിക്കുവാനും വരെ അറബി മലയാളം ഉപയോഗിച്ചിരുന്നു. 1901ല്‍ സലാഹുള്‍ ഇഖ്‌വാന്‍ എന്ന പത്രം സൈദാലിക്കുട്ടി എന്ന വ്യക്തി തിരൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'