സിനിമയിലെത്താതെ കഷ്ടപ്പെട്ട കാലത്ത് എല്ലാ പിന്തുണയും നല്കി കൂടെ നിന്നത് ഭാര്യ ജെസിയാണെന്ന് മക്കള്‍ ശെല്വന് വിജയ് സേതുപതി.ഒന്നുമില്ലാതിരുന്ന കാലത്തും ജെസി ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്റെ സ്വപ്നത്തിന് കാവലിരുന്നത് അവളായിരുന്നു. ആ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ എനിക്കിന്നിവിടെ എത്താന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിജയ് സേതുപതിയും കൊല്ലംകാരിയായ ജെസിയും വിവാഹിതരായത്. ദുബൈയില്‍ ജോലി ചെയ്യുമ്പോള്‍ സുഹൃത്ത് വഴിയാണ് ജെസിയെ പരിചയപ്പെട്ടതെന്നും താരം പറഞ്ഞു. ചാറ്റിങിലൂടെയാണ് കൂടുതല്‍ അടുത്തതെന്നും നിരവധി പ്രശ്നങ്ങള്‍ക്കൊടുവിലാണ് ഇരു വീട്ടുകാരും പ്രണയം അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തമിഴിനെ സൂപ്പര്‍ഹിറ്റ് താരമായ വിജയ് സേതുപതിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം തൃഷയുമായി തകര്‍ത്തഭിനയിച്ച 96 ഉം മണിരത്നത്തിന്റെ ചെക്ക ചിവന്തവാസവുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ