കാത്തിരുന്നോളൂ, ലൂസിഫറിന്റെ ടീസര്‍ വരുന്നു; പുറത്തിറക്കുന്നത് മമ്മൂക്ക

ഡിസംബര്‍ 13 നാണ് ടീസര്‍ പുറത്തിറക്കുന്നത്
കാത്തിരുന്നോളൂ, ലൂസിഫറിന്റെ ടീസര്‍ വരുന്നു; പുറത്തിറക്കുന്നത് മമ്മൂക്ക


രാധകര്‍ മാത്രമല്ല സിനിമ ലോകം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാകുന്നു എന്നതിനൊപ്പം പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ റോളിലെത്തുന്നു എന്ന പ്രത്യേകതയാണ് ലൂസിഫറിനെ വ്യത്യസ്തമാക്കുന്നത്. എന്തായാലും ആരാധകരെ ആവേശത്തിലാക്കാന്‍ ലൂസിഫറിന്റെ ടീസര്‍ എത്തുകയാണ്. ഡിസംബര്‍ 13 നാണ് ടീസര്‍ പുറത്തിറക്കുന്നത്. മോഹന്‍ലാലാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. 

ലൂസിഫറിന്റെ ഔദ്യോഗിക ടീസര്‍ ഡിസംബര്‍ 13 ന് ഒമ്പത് മണിക്കാണ് പുറത്തിറക്കുന്നത്. മമ്മൂട്ടിയാണ് തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കുന്നത്. 

നിരവധി താരങ്ങളെ അണിനിരത്തിയാണ് ലൂസിഫര്‍ ഒരുങ്ങുന്നത്. സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ മാസ് ലുക്ക് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com