'ഇപ്പോള്‍ നാം തിരിച്ചറിയുന്നു, മണിക് ദായുടെ നഷ്ടം' ; രാജ്ദീപ് സർദേശായി

ഇരുപത്തഞ്ച് വര്‍ഷത്തെ ത്രിപുരയിലെ ഇടതുഭരണം; ഇപ്പോള്‍ നാം തിരിച്ചറിയുന്നു എന്താണ് നമുക്ക് നഷ്‌ടമായിരിക്കുന്നതെന്ന്
'ഇപ്പോള്‍ നാം തിരിച്ചറിയുന്നു, മണിക് ദായുടെ നഷ്ടം' ; രാജ്ദീപ് സർദേശായി

ന്യൂഡൽഹി : ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാർദേബ് മണ്ടത്തരങ്ങളുടെ ഘോഷയാത്ര നടത്തുമ്പോൾ, സംസ്ഥാനത്ത് സിപിഎം ഭരണത്തിന്റെ അഭാവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് മണിക് സർക്കാരിന്റെ നഷ്ടം സർദേശായി തുറന്ന് പറഞ്ഞത്. 

' ഇരുപത്തഞ്ച് വര്‍ഷത്തെ ത്രിപുരയിലെ ഇടതുഭരണം; ഇപ്പോള്‍ നാം തിരിച്ചറിയുന്നു എന്താണ് നമുക്ക് നഷ്‌ടമായിരിക്കുന്നതെന്ന്. മണിക് ദായെ നമുക്ക് നഷ്‌ടമായിരിക്കുന്നു, ബിപ്ലബിന്റെ സാമ്പത്തികശാസ്‌ത്രമാണ് ഇപ്പോഴിവിടെ നിലനില്‍ക്കുന്നത്'. രാജ്ദീപ് സര്‍ദേശായി ട്വിറ്ററിൽ കുറിച്ചു.

പരിഹാസ്യമായ നിരവധി പ്രസ്താവനകളെ തുടർന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ്. മഹാഭാരതകാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നു. സിവിൽ സർവീസിൽ ചേരാൻ യോ​ഗ്യർ സിവിൽ എഞ്ചിനീയർമാരാണ്. യുവാക്കൾ ജോലിക്കായി സർക്കാരിന് പിന്നാലെ പായാതെ, പാൻഷോപ്പോ, പശുവളർത്തലോ നടത്തണം തുടങ്ങിയവയാണ് ബിപ്ലബ് ദേബ് സമീപകാലത്ത് നടത്തിയ വിവാദ പ്രസ്താവനകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com