വീട്ടിലേക്ക് ക്ഷണിച്ച് മയക്കുമരുന്ന് പാനീയം നല്‍കി, യുവതിയെ പീഡിപ്പിച്ചു; ബ്ലാക്ക്മെയില്‍ ചെയ്ത് തട്ടിയത് 13 ലക്ഷം, യൂട്യൂബര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പണം നല്‍കിയില്ലായെങ്കില്‍ തന്റെ അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. എന്നാല്‍ 13 ലക്ഷം രൂപ നല്‍കിയ ശേഷം യുവാവ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

നോയിഡയിലാണ് സംഭവം. പ്രതി രാജീവ് കുമാറിനെ കോടതി 14 ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു.  യുവതി തനിക്ക് നേരിട്ട ദുരനുഭവം പൊലീസ് സ്റ്റേഷനില്‍ പറയുകയായിരുന്നു. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയും വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

സോഷ്യല്‍മീഡിയ വഴിയാണ് യുവതി രാജീവ് കുമാറിനെ പരിചയപ്പെട്ടത്. രാജീവ് കുമാര്‍ വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് വീട്ടില്‍ എത്തിയ തന്നെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിച്ച യുവതിക്ക് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് യുവാവ് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ യുവാവ് ബ്ലാക്ക്‌മെയിലിംഗ് ആരംഭിച്ചു. 

13 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. അല്ലാത്ത പക്ഷം വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം നല്‍കിയ ശേഷം വീഡിയോ സോഷ്യല്‍മീഡിയില്‍ പ്രചരിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com