ഇനിയെങ്കിലും അവസാനിപ്പിക്കൂ ഈ ക്രൂരത; ഓടുന്ന ബൈക്കിന്റെ പിന്നിൽ നായയെ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു (വീഡിയോ)

ഇനിയെങ്കിലും അവസാനിപ്പിക്കൂ ഈ ക്രൂരത; ഓടുന്ന ബൈക്കിന്റെ പിന്നിൽ നായയെ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു
ഇനിയെങ്കിലും അവസാനിപ്പിക്കൂ ഈ ക്രൂരത; ഓടുന്ന ബൈക്കിന്റെ പിന്നിൽ നായയെ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു (വീഡിയോ)

ഔറംഗാബാദ്: സ്ഫോടക വസ്തു നിറച്ച ആഹാര സാധനം കഴിച്ച് ​ഗർഭിണിയായ ആന ചരിഞ്ഞതിനും പശു ചത്തതിനും പിന്നാലെ മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരമായ സമീപനത്തിൽ ഒരു മാറ്റവുമില്ല. അതിന് തെളിവാണ് ഈ വീഡിയോ.

ഓടുന്ന ബൈക്കിൻറെ പിന്നിൽ കെട്ടി നായയെ വലിച്ചിഴച്ചു കൊണ്ടു പോകുന്നതാണ് വീഡിയോയിൽ. ഈ വീ‍ഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണിപ്പോൾ.

ഔറംഗാബാദിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് യുവാക്കൾക്കെതിരെയാണ് കേസ്. ഓടുന്ന ബൈക്കിൻറെ പിന്നിൽ കെട്ടി നായയെ വലിച്ച് കൊണ്ടു പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു.

പിന്നിൽ പോകുന്ന കാറിൽ സ‌ഞ്ചരിച്ചയാളാണ് വീഡിയോ എടുത്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകരമാണ് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറ‌ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com