ഇന്നലെ 41,195 പേര്‍ക്ക് കോവിഡ് ; 490 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 09:51 AM  |  

Last Updated: 12th August 2021 09:51 AM  |   A+A-   |  

corona

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 41,195 പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 490 പേരാണ്  വൈറസ്  ബാധിച്ച് മരിച്ചത്.  

നിലവില്‍ ചികില്‍സയിലുള്ളത് 3,87,987 പേരാണ്. പുതുതായി 41,195 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ, രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 32.08 ദശലക്ഷം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. ഇന്ത്യയില്‍ ആകെ കോവിഡ് മരണം  4,29,669 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയായി ഏതാനും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.