ഇന്നലെ 42,909 പേര്‍ക്ക് കോവിഡ് ; കേരളമൊഴികെ രാജ്യത്താകെ രോഗബാധ 13,073 പേര്‍ക്ക് മാത്രം ; 380 മരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 10:02 AM  |  

Last Updated: 30th August 2021 10:02 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇന്നലെ 42,909 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. ഇതില്‍ ബഹുഭൂരിപക്ഷവും കേരളത്തിലാണ്. കേരളത്തില്‍ 29,836 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 

അതേസമയം രോഗികളുടെ എണ്ണത്തില്‍ ഇന്നലത്തേതിനേക്കാള്‍ 4.7 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

നിലവില്‍ ചികില്‍സയിലുള്ളത് 3,76,324 പേരാണ്. ഇന്നലെ  34,763 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,19,23,405 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് വാക്‌സിനേഷന്‍ 63.43 കോടിയായി. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഹിമാചല്‍ പ്രദേശ് മാറി. നവംബര്‍ 30 നകം 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സെക്കന്‍ഡ് ഡോസ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഹിമാചല്‍ ആരോഗ്യമന്ത്രി രാജീവ് സൈസാള്‍ പറഞ്ഞു.