കോവിഡ് വ്യാപനം കുറയുന്നു, പ്രതിദിന രോ​ഗബാധിതർ 15,000ലേക്ക്; രോ​ഗമുക്തർ ഒരു കോടിക്ക് അടുത്ത്

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം 16000ലേക്ക് എത്തി. ഇന്നലെ മാത്രം 16,505 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോ​ഗബാധിതരുടെ എണ്ണം 1,03,40,470 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 214 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,49,649 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.  ചികിത്സയിലുള്ളവർ 2,43,953 ആണ്.

ഇന്നലെ മാത്രം 19,557 പേർ രോ​​ഗമുക്തി നേടി. ഇതോടെ മൊത്തം രോ​ഗമുക്തരുടെ എണ്ണം 99,46,867 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com