ഇന്ന് 8,998 രോഗികള്‍; മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 21,88,183 ആയി

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന 8,998 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 21,88,183 ആയി. മരണസംഖ്യ 52,340 ആയി. ഇന്ന് മാത്രം 60 പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6,135 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 85,144 സജീവകേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതുവരെ രോഗമുക്തി നേടിയത് 20,49,484 പേരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ന് 86,794 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നിലവില്‍ 3,91,288 പേര്‍ ഹോം ക്വാറന്റൈനിലും 4,109 പേര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലും ഉണ്ട്. മുംബൈയില്‍ മാത്രം ഇന്ന് 1,104 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com