മഹാരാഷ്ട്രയില്‍ കോവിഡ് കുതിപ്പ്; ഇന്ന് 28,699 രോഗികള്‍; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

24 മണിക്കൂറിനുള്ളില്‍  132 പേരാണ് മരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,699 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 13,165 പേര്‍ കോവിഡ് മുക്തരായി. ഇന്ന് മാത്രം 132 പേരാണ് മരിച്ചത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം  25,33,026 ആയി. ആകെ രോഗമുക്തര്‍ 22,47,495 പേരായി. മരിച്ചവരുടെ എണ്ണം  53,589 ആയി. 2,34,641 സജീവകേസുകളാണ് ഉള്ളത്. നാഗ്പൂര്‍, മൂംബൈ. താനെ, പൂനെ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. 

കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ ഹോളി ആഘോഷങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി. മുംബൈ നഗരത്തിൽ പൊതു-സ്വകാര്യ ഇടങ്ങളിൽ ഹോളി ആഘോഷം നിരോധിച്ച്​ ബൃഹാൻ മുംബൈ കോർപ്പറേഷൻ ഉത്തരവിറക്കി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 40,715 ആയി. 29,785 പേര്‍ക്കാണ് രോഗ മുക്തി. 199 പേര്‍ മരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,16,86,796 ആയി. 1,11,81,253 പേര്‍ക്കാണ് രോഗ മുക്തി.നിലവില്‍ 3,45,377 ആക്ടീവ് കേസുകള്‍. ആകെ മരണം 1,60,166. ഇതുവരെയായി 4,84,94,594 പേര്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com