സ്‌കുളുകളും കോളജുകളും അടച്ചു; ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം; ബംഗാളില്‍ കടുത്ത നിയന്ത്രണം

ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ അടച്ചിടും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സ്‌കൂളുകളും സിനിമാശാലകളും അടച്ചുപൂട്ടും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു.

ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ അടച്ചിടും. യു.കെയില്‍ നിന്നുളള വിമാന സര്‍വീസും നിര്‍ക്കലാക്കി. കഴിഞ്ഞ ദിവസം ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാജ്യത്ത് പ്രതിദിന കോവിഡ് രോ​ഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ബം​ഗാൾ

ഇതുവരെ 20 പേർക്കാണ് ഒമൈക്രോണ്‍ കേസുകളാണ് ബംഗാളിലുള്ളത്. ഒമൈക്രോണ്‍ കേസുകളുടെ വ്യാപനവും സംസ്ഥാന സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com