പബ്ജി കളി ഇവിടെ വേണ്ട, വിദ്യാർത്ഥികൾ പഠിച്ചാൽ മതി ; നിരോധനവുമായി സൂറത്ത്,  രാജ്യ വ്യാപകമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്‌ 

രാജ്യ വ്യാപകമായി പബ്ജി കളിക്ക് നിരോധനം ഏർപ്പെടുത്തുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരി​ഗണനയിലാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പബ്ജിക്കെതിരെ രം​ഗത്തെത്തി
പബ്ജി കളി ഇവിടെ വേണ്ട, വിദ്യാർത്ഥികൾ പഠിച്ചാൽ മതി ; നിരോധനവുമായി സൂറത്ത്,  രാജ്യ വ്യാപകമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്‌ 

അഹമ്മദാബാദ്: ​പബ്ജികളിക്ക് നിരോധനം ഏർപ്പെടുത്തി സൂറത്ത്. വിദ്യാർത്ഥികളുടെ പഠന മികവിനെ ബാധിക്കുന്നതിനെ തുടർന്നാണ് ലോക വ്യാപകമായി ജനപ്രീതിയാർജിച്ച വാർ ​​ഗെയിമിന് നിരോധനം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇന്ത്യയിൽ പബ്ജി നിരോധിക്കുന്ന ആദ്യ ജില്ലയാണ് സൂറത്ത്.

പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികാരികൾക്കും ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കുട്ടികളുടെ സൃഷ്ടിപരവും കലാപരവുമായ കഴിവുകളെ ഇല്ലായ്മ ചെയ്യുന്നതാണ് ഈ കളിയെന്നും നിരോധിക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ  ​ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്റെ ശുപാർശ കൂടി കണക്കിലെടുത്താണ് നിലവിലെ നിരോധനം.

 നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പബ്ജിക്കെതിരെ രം​ഗത്തെത്തിയിരുന്നു. വിദ്യാർത്ഥികളുടെ ജീവിതത്തിലെ വിലപ്പെട്ട സമയമാണ് വാർ ​ഗെയിം കവരുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പബ്ജി നിരോധിക്കണമെന്ന് തമിഴ്നാട് സർക്കാരും, ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷനും അടുത്തയിടെ ആവശ്യപ്പെട്ടിരുന്നു. രാജ്യ വ്യാപകമായി പബ്ജി കളിക്ക് നിരോധനം ഏർപ്പെടുത്തുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരി​ഗണനയിലാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com