ആരാണ് ആ അജ്ഞാത സുന്ദരി...? ആർസിബി ആരാധികയെ കണ്ടെത്തി സോഷ്യൽ മീഡിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 06:29 PM  |  

Last Updated: 05th May 2019 06:30 PM  |   A+A-   |  

Mystery-RCB-Girl-784x441

 

ബംഗളൂരു: ഐപിഎല്ലിൽ നിന്ന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ടീം പുറത്തായി കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അവർ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി അവരുടെ സാധ്യതകൾക്ക് കനത്ത തിരിച്ചടിയും നൽകിയിരുന്നു. 

അതിനിടെ ബാംഗ്ലൂര്‍- ഹൈദരാബാദ് മത്സരത്തിന് ശേഷം താരമായത് പവലിയനിൽ കളി കാണാനെത്തിയ സുന്ദരിയായിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ക്യാമറകൾ യുവതിയെ കവർ ചെയ്തതോടെയാണ് അവർ താരമായത്. ആര്‍സിബിക്കും കോഹ്‌ലിക്കും പിന്തുണയുമായി ഗാലറിയെ ഇളക്കിമറിച്ചു ആ ചുവപ്പ് വേഷക്കാരി. കോഹ്‌ലിയുടെ ഓരോ റണ്ണിനും പിന്തുണയറിയിച്ച് ആര്‍സിബിയുടെ പതാക വീശി അവർ സ്റ്റേഡിയത്തില്‍ നിറ സാന്നിധ്യമായി. 

സ്റ്റേഡിയത്തിലും ടെലിവിഷന്‍ സ്‌ക്രീനിലും താരമായതോടെ അജ്ഞാത യുവതിയെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ഒടുവില്‍ ആ യുവതി ആരെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് ഉത്തരം ലഭിച്ചു. ദീപിക ഘോഷെ എന്നാണ് സുന്ദരിയുടെ പേര്. ഇന്‍സ്റ്റാഗ്രാമിലെ ദീപികയുടെ ചിത്രങ്ങള്‍ന ഇപ്പോൾ വൈറലായിക്കഴിഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

#roséallday

A post shared by deepika (@deeghose) on

യുവതിയുടെ ഇൻസ്റ്റ​ഗ്രാമിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ കണ്ടത് ചില്ലറക്കാരല്ല. ഷാരൂഖ് ഖാനും, രൺവീർ സിങ് അടക്കമുള്ളവരാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Thanks for all the birthday love!

A post shared by deepika (@deeghose) on