ലോകകപ്പ് ഫൈനല്‍ മത്സരം റദ്ദാക്കണം; ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ്

ഇന്ത്യ- പാക് മത്സരത്തിനെതിരെയും ഇയാളില്‍ നിന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. 
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ഞായറാഴ്ച ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിയുമായി ഖലിസ്ഥാനി വിഘടന നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്‍. ഇതാദ്യമല്ല ഐസിസി ലോകകപ്പിനെതിരെ ഗുര്‍പത്വന്ത് സിങ് ഭീഷണി മുഴക്കുന്നത്. നേരത്തെ ഇന്ത്യ- പാക് മത്സരത്തിനെതിരെയും ഇയാളില്‍ നിന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിലും ഓസ്‌ട്രേലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും ലോകകപ്പ് ഫൈനല്‍ മത്സരം കാണാനെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭീഷണിയില്‍ ഗുജറാത്ത് പൊലീസും കേന്ദ്ര ഏജന്‍സികളും നടപടി സ്വീകരിച്ച് വരുകയാണ്. 

പലസ്തീന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ ഇന്ത്യന്‍ നിലപാടിനെതിരെ പ്രതികരിച്ച് ഭീഷണി മുഴക്കി രണ്ടാമത്തെ വീഡിയോ സന്ദേശമാണ് ഖലിസ്ഥാന്‍ അനുകൂല നേതാവിന്റേത്. നിരോധിത ഖാലിസ്ഥാനി സംഘടനയായ 'സിഖ് ഫോര്‍ ജസ്റ്റിസ്' സ്ഥാപകന്‍ 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും സംസാരിക്കുന്നതും മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളെ ഇളക്കിവിടാനുള്ള ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും ഖലിസ്ഥാനി നേതാവ് വീഡിയോയില്‍ പറയുന്നുണ്ട്. 

ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി ഇയാള്‍ ഭീഷണി സന്ദേശം മുഴക്കിയിരുന്നു. ''പഞ്ചാബ് മുതല്‍ പലസ്തീന്‍ വരെയുള്ള ആളുകള്‍ അനധികൃത അധിനിവേശത്തിനെതിരെ പ്രതികരിക്കും. അക്രമം തന്നെയാണ് അക്രമത്തിന് കാരണമാകുന്നതെന്നും''  യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടനയുടെ തലവനായ ഗുര്‍പത്വന്ത് സിങ് പന്നുന്‍ പറഞ്ഞു.

നേരത്തെ സെപ്റ്റംബറില്‍, ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഭീഷണികള്‍ പുറപ്പെടുവിച്ചതിനും ശത്രുത വളര്‍ത്തിയതിനും ഇയാള്‍ക്കെതിരെ
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com