ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് തേയില തോട്ടത്തിലേക്ക് മറിഞ്ഞത്. ആന്ധ്രാ സ്വദേശി വി. കൃഷ്ണയ്യ(52) ആണ് മരിച്ചത്. അക്കാമ്മ(60), ഗോപാല്‍ (70) എന്നിവര്‍ക്ക്
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

 പീരുമേട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് തേയില തോട്ടത്തിലേക്ക് മറിഞ്ഞത്. ആന്ധ്രാ സ്വദേശി വി. കൃഷ്ണയ്യ(52) ആണ് മരിച്ചത്. അക്കാമ്മ(60), ഗോപാല്‍ (70) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. 

കുമുളിയില്‍ നിന്ന് കുട്ടിക്കാനം വഴി ശബരിമലയില്‍ പോവാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ പള്ളിക്കുന്നിന് സമീപം വച്ച് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഹൈവേ പൊലീസെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com