തിരുവനന്തപുരം-എറണാകുളം യാത്രയ്ക്ക് ഒന്നര മണിക്കൂര്‍; നയപ്രഖ്യാപനത്തില്‍ സെമി ഹൈസ്പീഡ് റെയില്‍വേ

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഒന്നര മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയും. തിരുവനന്തപുരം -കാസര്‍കോട് യാത്രയ്ക്ക് നാല് മണിക്കൂറും സമയം മാത്രമേ വേണ്ടി വരികയുള്ളൂവെന്നുമാണ് കണക്കാക്കുന്നത്.  
തിരുവനന്തപുരം-എറണാകുളം യാത്രയ്ക്ക് ഒന്നര മണിക്കൂര്‍; നയപ്രഖ്യാപനത്തില്‍ സെമി ഹൈസ്പീഡ് റെയില്‍വേ

തിരുവനന്തപുരം: സംസ്ഥാനത്തെ യാത്രാ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി സെമി ഹൈസ്പീഡ് റെയില്‍വേയും ഗ്രീന്‍ കോറിഡോറും എത്രയും വേഗം കൊണ്ടുവരുമെന്ന് ഗവര്‍ണര്‍ പി സദാശിവം. 180 കിലോ മീറ്റര്‍ മീറ്റര്‍ നീളത്തിലാണ് ഗ്രീന്‍ കോറിഡോര്‍ വരുന്നത്. സെമി ഹൈസ്പീഡ് റെയില്‍പാത പൂര്‍ത്തിയാക്കുന്നതോടെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഒന്നര മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയും. തിരുവനന്തപുരം -കാസര്‍കോട് യാത്രയ്ക്ക് നാല് മണിക്കൂറും സമയം മാത്രമേ വേണ്ടി വരികയുള്ളൂവെന്നുമാണ് കണക്കാക്കുന്നത്. 
റെയില്‍വേയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവിലുള്ള റെയില്‍വേ ലൈനോട് ചേര്‍ന്ന് ഇതിനായുള്ള സ്ഥലം കണ്ടെത്താനാണ് തീരുമാനം. 

സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിങും ഒഴിവാക്കുമെന്നും സോളാര്‍ പദ്ധതിയിലൂടെ വൈദ്യുതിയില്‍ വേറിട്ട നേട്ടം കൈവരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വീടുകളുടെ ടെറസില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തൃശ്ശൂര്‍ ജില്ലയെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനായി പ്രത്യേക പാക്കേജ് കൊണ്ടുവരും. കുട്ടനാടിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കി വരുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇത് നടപ്പിലാക്കുന്നതിനൊപ്പം ജനങ്ങളുടെ പുനരധിവാസത്തിനും പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com