ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണു; യുവാവിന് ദാരുണാന്ത്യം

ഇരിട്ടി- ഉളിക്കല്‍ റോഡില്‍ ചെട്ടിയാര്‍ പീടികയില്‍ വെച്ച് ജെഫിന്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീഴുകയായിരുന്നു
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണു; യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍; ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. കണ്ണൂര്‍ വട്ടിയാംതോട്ടിലെ പള്ളുരുത്തില്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ പി മാത്യു(29) ആണ് മരിച്ചത്. ഇരിട്ടി- ഉളിക്കല്‍ റോഡില്‍ ചെട്ടിയാര്‍ പീടികയില്‍ വെച്ച് ജെഫിന്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ജെഫിന്‍ മരിച്ചു. എടൂര്‍ സെന്റ് മേരിസ് എല്‍പി സ്‌കൂളിലെ അധ്യാപികയായ സൗമ്യയാണ് ഭാര്യ. റിയ, ക്രിസ്റ്റി എന്നിവര്‍ മക്കളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com