ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, നഗ്നചിത്രങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി പീഡനം, 15 പവനും തട്ടിയെടുത്തു; അറസ്റ്റ്

അടുപ്പം സ്ഥാപിച്ച ശേഷം  പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വയനാട്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാടക്കര പാടിയേരി സ്രാമ്പിക്കൽ ഫൈസൽ (20) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയാക്കിയത്. കൂടാതെ പെൺകുട്ടിയുടെ കയ്യിൽ നിന്ന് പലപ്പോഴായി 15 പവൻ സ്വർണവും യുവാവ് തട്ടിയെടുത്തു. 

അടുപ്പം സ്ഥാപിച്ച ശേഷം  പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. രണ്ടു വർഷത്തോളമാണ പീഡനം തുടർന്നത്. പെൺകുട്ടി നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ബത്തേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. ബെന്നി അറസ്റ്റിന് നേതൃത്വം നൽകി മാനന്തവാടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com